മുല്ലപ്പെരിയാറിലെ എല്ലാ ഷട്ടറുകളും അടച്ചു. ഇന്ന് പുലർച്ചയാടെ ആറ് ഷട്ടറുകൾ പൂർണമായും അടയ്ക്കുകയും രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്ററായി കുറയ്ക്കുകയും ചെയ്തിരുന്നു. ഉച്ചക്ക് ശേഷം ഈ ഷട്ടറുകൾ കൂടി പൂർണമായും അടച്ചു. മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലാണ് ഷട്ടറുകൾ അടച്ചത്.
റൂൾകർവനുസരിച്ച് 139.50 അടി വരെ വെള്ളം സംഭരിക്കാമെന്ന് കോടതി ഉത്തരവുണ്ട്. നിലവിൽ ഇന്ന് മൂന്ന് മണിക്ക് മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് 138.50 അടിയാണ്. 2305 ഘനയടി അടി വെള്ളമാണ് തമിഴ് നാട് കൊണ്ടുപോകുന്നത്. 2305 ഘനയടി വെള്ളം മാത്രമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയില്ലാത്തതാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയാനിടയാക്കിയത്. എന്നാൽ ഇന്നലെ വ്യഷ്ടിപ്രദേശത്ത് മഴ പെയ്തു.
മൂന്ന് ദിവസം ഷട്ടറുകൾ 60 സെന്റീമീറ്റർ വീതമാണ് ഉയർത്തി വച്ചത്. സെക്കന്റിൽ 3305 ഘനയടി ജലം വീതമാണ് ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിട്ടത്. എന്നാൽ പെരിയാറ്റിൽ കാര്യമായ വെള്ളം ഉയരാതിരുന്നത് തീരദേശ ജനതയുടെ ആശങ്കയും ഒഴിവായി.
english summary: All the shutters in Mullaperiyar were closed
you may also like this video