Site iconSite icon Janayugom Online

മമതാ ബാനര്‍ജി അംബേദ്ക്കര്‍ പ്രതിമ അശുദ്ധമാക്കിയെന്ന് ആരോപണം; ഗംഗാജലം ഒഴിച്ച് ശുദ്ധീകരിച്ച് ബിജെപി, പിന്നാലെ പ്രതിഷേധം

പശ്ചിമബംഗാളിലെ നിയമസഭാ അങ്കണത്തിലെ അംബേദ്കര്‍ പ്രതിമ ഗംഗാ ജലം ഉപയോഗിച്ച് കഴുകിയ ബിജെപിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി ത്രിണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. അംബേദ്കര്‍ പ്രതിമയുടെ സമീപം ത്രിണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലൂടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിമയെ അശുദ്ധമാക്കിയെന്ന് ആരോപിച്ചാണ് ബിജെപിയുടെ ശുദ്ധീകരണം. 

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നയിച്ച ശുദ്ധീകരണ പരിപാടിയില്‍, ബിജെപി എംഎല്‍എമാര്‍ തലയില്‍ ഗംഗാജലം ചുമന്ന്, പ്രതിമയെ വലംവച്ച ശേഷം പ്രതിമയുടെ താഴെയായി ഗംഗാജലം ഒഴിച്ച് ശുദ്ധീകരിക്കുകയായിരുന്നു. നവംബര്‍ 29ന് കേന്ദ്രത്തിനെതിരെ മമതാ ബാനര്‍ജി നടത്തിയ പ്രതിഷേധിച്ചതിന് എതിരെയുള്ള പ്രതീകാത്മ പ്രതിഷേധമാണിതെന്ന് ബിജെപി വാദം. 

ഈ പാര്‍ട്ടിയിലെ എംഎല്‍എമാരെല്ലാം കൊള്ളയടിക്കുന്നവരും ജനാധിപത്യത്തെ കൊന്നവരുമാണ്. പശ്ചിമബംഗാളിലെ ജനങ്ങള്‍ തന്നെ തള്ളിക്കളഞ്ഞവര്‍ പൊലീസിന്റെയും മറ്റും ബലത്തില്‍ അധികാരത്തില്‍ തുടരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ഇവിടെയിരുന്നു അംബേദ്ക്കര്‍ജിയുടെ പ്രതിമയെ അവര്‍ അശുദ്ധമാക്കി എന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചത്.

അതേസമയം കേന്ദ്രത്തിലെ പാര്‍ട്ടി ഭരണഘടനയെയോ ബിആര്‍ അംബേദ്ക്കറെയോ ബഹുമാനിക്കുന്നില്ല. ഭരണഘടനയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ എന്തുകൊണ്ട് ബിജെപി പാര്‍ട്ടിക്കാര്‍ പങ്കെടുക്കുന്നില്ല. ഇതൊക്കെ വെറും നാടകമാണ് എന്നാണ് തൃണമൂല്‍ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പ്രതികരിച്ചു. ഏതൊരു പ്രതിഷേധവും നിയമസഭാ സ്പീക്കറുടെ അനുമതിയോടെ വേണം നടത്താനെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Summary:Allegation that Mama­ta Baner­jee Ambed­kar stat­ue was des­e­crat­ed; BJP cleans the Gan­ga water by pour­ing it, fol­lowed by protest
You may also like this video

Exit mobile version