Site iconSite icon Janayugom Online

ടാൻസാനിയയിൽ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: പ്രതിഷേധം അക്രമാസക്തം, 2 പേർ മരിച്ചു

കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻ്റ്, പാർലമെൻ്റ് തിരഞ്ഞെടുപ്പുകൾ തട്ടിപ്പ് ആണെന്ന് ആരോപിച്ച് ടാൻസാനിയയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ശക്തമായി. നൂറുകണക്കിന് പ്രതിഷേധക്കാർ കെനിയൻ അതിർത്തിയിലേക്ക് കടന്ന് റോഡുകൾ തടയുകയും പ്രസിഡൻ്റ് സാമിയ സുലുഹു ഹസൻ്റെ പോസ്റ്ററുകൾ നശിപ്പിക്കുകയും ചെയ്തു. ടാൻസാനിയൻ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർ മരിച്ചതായി കെനിയൻ പൊലീസ് അറിയിച്ചു. പ്രധാന പ്രതിപക്ഷ നേതാവ് ജയിലിലായതും മറ്റൊരു പ്രമുഖ സ്ഥാനാർത്ഥിയെ അയോഗ്യനാക്കിയതും സാമിയയുടെ വിജയസാധ്യത വർദ്ധിപ്പിക്കാൻ കാരണമായെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. 

യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കൾ ഈ തിരഞ്ഞെടുപ്പിനെ “മാസങ്ങളായി നടക്കുന്ന തട്ടിപ്പ്” എന്ന് വിശേഷിപ്പിച്ചു. മ്വാൻസ നഗരത്തിൽ വെടിവയ്പ്പ് കേട്ടതായും തലസ്ഥാനമായ ഡൊഡോമയിലും പ്രധാന നഗരമായ ദാറുസ്സലാമിലും ഏറ്റുമുട്ടലുകൾ നടന്നതായും റിപ്പോർട്ടുണ്ട്. ദാറുസ്സലാമിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. സാമിയ സുലുഹു ഹസൻ്റെ വിജയം ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാകാനാണ് സാധ്യത.

Exit mobile version