Site iconSite icon Janayugom Online

യുവതി മരിച്ചത് അറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ട് തെലങ്കാന പൊലീസ്

പുഷ്പ 2 റിലീസ് ദിനം സ്‌ത്രീ മരിച്ചിട്ടും നടൻ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നുവെന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു തെലങ്കാന പൊലീസ്. സംഭവം പൊലീസ് അറിയിച്ചില്ലെന്ന അല്ലു അർജുന്റെ വാദം പൊളിക്കുന്നതാണ് ദൃശ്യങ്ങൾ. ഷോ പൂർത്തിയാകും മുൻപ് ഡിസിപിക്കൊപ്പം അല്ലു പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ ഉണ്ട്‌. യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം പറയുകയും നടൻ ഉടൻ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

പ്രതികരണം അനുകൂലം അല്ലാത്തതിനാൽ എസിപി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും, ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്ന് അല്ലു മറുപടി നൽകിയതായും പൊലീസ് പറഞ്ഞു. തുടർന്ന് എസിപി ഡിസിപിയെ ബാൽകാണിയിലേക്ക് വിളിച്ചു കൊണ്ടു വന്ന് നടനെ പുറത്തിറക്കിയെന്നാണ് പൊലീസ് വാദം. അല്ലു അർജുൻ മടങ്ങുമ്പോൾ ആളുകളെ കാണരുതെന്ന നിർദേശം പാലിച്ചില്ല. ദുരന്തശേഷവും നടൻ ആളുകളെ അഭിവാദ്യം ചെയ്‌തുവെന്നും പൊലീസ് ആരോപിക്കുന്നു. 

Exit mobile version