യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ ഗുസ്തി താരം അമന്‍ സെഹ്രാവത്. പുരുഷ വിഭാഗം 57 കിലോഗ്രാം വിഭാഗത്തിലാണ് അമന്റെ സ്ഥാനക്കയറ്റം. പാരിസ് ഒളിമ്പിക്സില്‍ അമന്‍ വെങ്കലം നേടി ചരിത്രം കുറിച്ചിരുന്നു. പ്യൂർട്ടോ റിക്കോയുടെ ഡാരിയന്‍ ടോയ് ക്രൂസിനെ 13–5ന് തകര്‍ത്താണ് അമന്‍ വെങ്കലമണിഞ്ഞത്. പാരിസ് ഒളിമ്പിക്സ് ഗുസ്തിയില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരം കൂടിയാണ് അമന്‍. 51,600 പോയിന്റോടെയാണ് അമന്‍ രണ്ടാം സ്ഥാനത്തുള്ളത്. പാരിസ് ഒളിമ്പിക്സിന് മുമ്പ് ഇന്ത്യന്‍ താരം ആറാം റാങ്കിലായിരുന്നു. 59,000 പോയിന്റുള്ള ജപ്പാന്റെ റേ ഹിഗുച്ചിയാണ് ലോക ഒന്നാം നമ്പര്‍ താരം.