23 January 2026, Friday

ലോക റസ്‌ലിങ് റാങ്കിങ്ങില്‍ അമന്‍ രണ്ടാമത്

Janayugom Webdesk
ബേണ്‍
August 19, 2024 11:31 pm

യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ ഗുസ്തി താരം അമന്‍ സെഹ്രാവത്. പുരുഷ വിഭാഗം 57 കിലോഗ്രാം വിഭാഗത്തിലാണ് അമന്റെ സ്ഥാനക്കയറ്റം. പാരിസ് ഒളിമ്പിക്സില്‍ അമന്‍ വെങ്കലം നേടി ചരിത്രം കുറിച്ചിരുന്നു. പ്യൂർട്ടോ റിക്കോയുടെ ഡാരിയന്‍ ടോയ് ക്രൂസിനെ 13–5ന് തകര്‍ത്താണ് അമന്‍ വെങ്കലമണിഞ്ഞത്. പാരിസ് ഒളിമ്പിക്സ് ഗുസ്തിയില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരം കൂടിയാണ് അമന്‍. 51,600 പോയിന്റോടെയാണ് അമന്‍ രണ്ടാം സ്ഥാനത്തുള്ളത്. പാരിസ് ഒളിമ്പിക്സിന് മുമ്പ് ഇന്ത്യന്‍ താരം ആറാം റാങ്കിലായിരുന്നു. 59,000 പോയിന്റുള്ള ജപ്പാന്റെ റേ ഹിഗുച്ചിയാണ് ലോക ഒന്നാം നമ്പര്‍ താരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.