കേരളത്തില്‍ നിന്നുള്ള മൂന്നു പ്രതിവാര അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമത്തിന് റെയില്‍വേ അംഗീകാരം നല്‍കി. സര്‍വീസ് തുടങ്ങുന് തീയതി പ്രഖ്യാപിച്ചിട്ടില്ലനാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330)മംഗളൂരു ജങ്ഷനിൽനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05‑ന് നാഗർകോവിലിലെത്തും.
തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര.താംബരം- തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളിൽ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40‑ന് പുറപ്പെട്ട് അന്നു രാത്രി 11.45‑ന് താംബരത്തെത്തും.
തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴിയാണ് യാത്ര. ചർലപ്പള്ളി-തിരുവനന്തപുരം വണ്ടി(17041) ചർലപ്പള്ളിയിൽനിന്ന് ചൊവ്വാഴ്ചകളിൽ രാവിലെ 7.15‑ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45‑ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (17042)ബുധനാഴ്ച വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30ന് ചർലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാർപേട്ട, ഗുണ്ടൂർ, നൽഗൊണ്ട വഴിയാണ് യാത്ര.

