Site iconSite icon Janayugom Online

അംബേദ്കര്‍ മതേതര ഇന്ത്യക്കായി ജീവിതം സമര്‍പ്പിച്ച നേതാവ്: ഡി രാജ

D RAjaD RAja

മതേതര ഇന്ത്യക്കായി സ്വജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ഭരണഘടനാ ശില്പിയായ അംബേദ്കറെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. അംബേദ്കറുടെ 65-ാം ചരമവാര്‍ഷികത്തില്‍ അജോയ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥിതിക്കും വര്‍ഗീയതക്കുമെതിരായ പോരാട്ടത്തെയാണ് അംബേദ്കര്‍ നയിച്ചത്. ഇതിനായി മതേതര ജനാധിപത്യ മൂല്യങ്ങളെ യോജിപ്പിച്ച് ഒരു മതേതര ഇന്ത്യ രൂപപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചിരുന്നതെന്നും ഡി രാജ ചൂണ്ടിക്കാട്ടി.

ഇതേദിനത്തില്‍ വര്‍ഗീയ ശക്തികളാല്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍പ്പെട്ടു. ഇവരിപ്പോള്‍ ഇതേ കുറ്റകൃത്യം മഥുര, വാരാണസി തുടങ്ങിയ സ്ഥലങ്ങളില്‍ ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. മതത്തിന്റെ പേരില്‍ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാന്‍ ബിജെപിയും ആര്‍എസ്എസും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒരുമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അന്‍ജാന്‍, ദേശീയ കൗണ്‍സില്‍ അംഗം ഡോ. എ എ ഖാന്‍ എന്നിവരും സംസാരിച്ചു.

eng­lish summary;Ambedkar was a leader who ded­i­cat­ed his life for sec­u­lar India: D Raja

you may also like this video;

Exit mobile version