Site iconSite icon Janayugom Online

രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

രോഗിയുമായി പോയ ആംബുലൻസ് കുമളി മൂന്നാർ സംസ്ഥാനപാതയിൽ പുറ്റടിക്ക് സമീപം അപകടത്തിൽപ്പെട്ടു. തെറ്റായ ദിശയിൽ എതിരെ എത്തിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയതാണ് അപകടത്തിന് കാരണം. ഇന്ന് ഉച്ച യോടെ പുറ്റടി ചേമ്പുംകണ്ടത്താണ് അപകടം നടന്നത്.
നെടുങ്കണ്ടത്ത് നിന്നും രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയിൽ എത്തിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുകയും പാതയോരത്ത് ഇട്ടിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയും ആയിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളാേടെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് ആംബുലൻസിന് കേടുപാടുകൾ സംഭവിച്ചു.  ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ പുറ്റടി ഗവർമെൻറ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മറ്റൊരു ആംബുലൻസില്‍ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ വണ്ടൻമേട്  പൊലീസ് കേസെടുത്തു.
Eng­lish Sum­ma­ry: ambu­lance acci­dent in Nedumkandam
You may also like this video
Exit mobile version