Site iconSite icon Janayugom Online

ആബുലന്‍സ് നല്‍കിയില്ല; മധ്യപ്രദേശില്‍ നാല് വയസുകാരന്റെ മൃതദേഹം തോളില്‍ ചുമന്ന് പിതാവ്

ആബുലന്‍സ് വിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് നാല് വയസുകാരന്റെ മൃതദേഹം പിതാവ് തോളില്‍ ചുമന്ന് കൊണ്ടുപോയി. മധ്യപ്രദേശിലെ ഛത്താര്‍പൂറിലാണ് സംഭവം. രോഗം ബാധിച്ച കുട്ടിയെ ആദ്യം ബക്സ്വഹാ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ദമോഹിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ കുട്ടി മരിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ട് നല്‍കണമെന്ന് വീട്ടുകാര്‍ ആവിശ്യപ്പെട്ടെങ്കിലും അധികൃതര്‍ അതിന് തയ്യാറായില്ലെന്ന് കുട്ടിയുടെ മത്തശ്ശി പറയുന്നു. 

മൃതദേഹം ഒരു പുതപ്പില്‍ ശരീരം പുതപ്പിച്ച് ബക്സ്വഹയിലേയ്ക്ക് ബസില്‍ കൊണ്ടുപോവുകയായിരുന്നു. ഇവര്‍ക്ക് സ്വകാര്യ വാഹനം വിളിക്കാന്‍ പണം ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. ബക്സ്വഹയിലെത്തിയ ശേഷം, ഒരു വാഹനം വിട്ടുതരാന്‍ പഞ്ചായത്ത് അധികൃതരോട് അഭ്യര്‍ഥിച്ചെങ്കിലും അവരും തയ്യാറായില്ലെന്ന് കുടുംബം പറഞ്ഞു. അതേസമയം ആശുപത്രി അധികൃതര്‍ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ആരും തങ്ങളുടെ അടുത്ത് ചികിത്സയ്ക്ക് എത്തിയിട്ടില്ലെന്നും ആംബുലന്‍സ് വിട്ടുനല്‍കാതിരുന്നിട്ടില്ലെന്നും ദമോ സിവില്‍ സര്‍ജന്‍ ഡോ. മംത തിമോറി പറഞ്ഞു.

Eng­lish Summary:Ambulance not pro­vid­ed; A father car­ry­ing the body of a four-year-old boy on his shoulders
You may also this video

Exit mobile version