Site iconSite icon Janayugom Online

ഡിഎന്‍എയുടെ ഇരട്ട പിരിയന്‍ ഘടന കണ്ടുപിടിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ അന്തരിച്ചു

ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനും നൊബേലല്‍ ജേതാവുമായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ (97) അന്തരിച്ചു. ലോങ് ഐലൻഡില്‍ വച്ച് വ്യാഴാഴ്ചയായിരുന്നു അന്ത്യമെന്ന് മകൻ ഡൻകൻ അറിയിക്കുകയായിരുന്നു. 

1953ല്‍ ഡിഎന്‍എയുടെ ഇരട്ട പിരിയന്‍ ഘടന (ഡബില്‍ ഹലിക്‌സ്) കണ്ടുപിടിച്ചത്. ഇതിനാണ് 1962ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ക്രിക്കിനും മൗറിസ് വില്‍ക്കീന്‍സിനുമൊപ്പം ജയിംസ് വാട്‌സന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. ബയോടെക്നോളജി, ജനിതക എൻജിനീയറിങ്, ജീൻ തെറപ്പി, ജനിതക പരിശോധന, ഡിഎൻഎ ഫിംഗർ പ്രിന്റിങ്, ജീൻ എഡിറ്റിങ് തുടങ്ങിയവയുടെ മുന്നേറ്റതിന് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഒരു സംഭാവനയായിരുന്നു. 

1928ൽ യുഎസിലെ ഷിക്കാഗോയിലാണു വാട്സന്റെ ജനനം. 22-ാം വയസ്സിൽ പിഎച്ച്ഡി പൂർത്തിയാക്കി. മോളിക്യുലർ ബയോളജിസ്റ്റ്, ജനിതക ഗവേഷകൻ, ജന്തുശാസ്ത്ര വിദഗ്ധൻ എന്നീ മേഖലകളിൽ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Exit mobile version