താന്‍ രാജ്യത്തെ ആഭ്യന്തരമന്ത്രിയാണെന്നു കാര്യം മറന്നു കൊണ്ടു അമിത്ഷായുടെ പ്രകോപനപപവും, വിവാദവുമായ പ്രസ്ഥാവന. രാഹുല്‍ഗാന്ധിയുടെ നാലു തലമുറ കഴിഞ്ഞാലും മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കില്ല എന്നു വിവാദ പ്രസ്ഥാവനയുമായിട്ടാണ് ഇപ്പോള്‍ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയിരുന്നു അമിത്ഷാ. സംസ്ഥാനത്ത് മഹാവികാസ് അഘാടി സഖ്യം ഏറെ മുന്നേറുന്ന സാഹചര്യത്തിലാണ് പരാജഭീതിയില്‍ വരുന്ന ഗര്‍ജ്ജനങ്ങളാണ് ഷായുടേതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മുസ്ലീങ്ങള്‍ക്ക് പട്ടികജാതി,പട്ടികവര്‍ഗ,ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കില്ലെന്നാണ് പറയുന്നത്. മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കേണ്ടിവന്നാല്‍ എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞു. രാഹുല്‍ ബാബ, നിങ്ങളുടെ നാല് തലമുറ വന്നാലും എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല’ ഷാ പൊതുയോഗത്തില്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെയും അമിത് ഷാ പരിഹസിച്ചു. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. ഇന്ദിരാഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിയെത്തിയാല്‍പ്പോലും ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ സാധിക്കില്ല. ആര്‍ക്കും ഭയമില്ലാതെ ഇപ്പോള്‍ കശ്മീര്‍ സന്ദര്‍ശിക്കാം. പത്തുവര്‍ഷത്തെ സോണിയ — മന്‍മോഹന്‍ സിങ് ഭരണത്തില്‍ പാകിസ്ഥാനില്‍ നിന്നെത്തുന്ന ആര്‍ക്കും സ്വതന്ത്രമായി ബോംബ് സ്‌ഫോടനം നടത്താമായിരുന്നു. എന്നാല്‍ മോഡി ഭരണം അതെല്ലാം ഇല്ലാതാക്കിയെന്നും പൊതു യോഗത്തില്‍ പറഞ്ഞു