കോവിഡ് തരംഗങ്ങള്‍ അവസാനിക്കുന്ന നിമിഷം പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി പശ്ചിമബംഗാളിലെത്തിയ അമിത് ഷാ സിലിഗുരി നഗരത്തില്‍ സംസാരിക്കവെയാണ് പരാമര്‍ശം.
സിഎഎ നടപ്പാകില്ലെന്ന് പ്രചരിപ്പിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും മമതാ ബാനര്‍ജി ബംഗാളിനെ കലാപ ഭൂമിയാക്കിയെന്നും അമിത് ഷാ പറഞ്ഞു.
1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തെയാണ് മോഡി സര്‍ക്കാര്‍ സിറ്റിസണ്‍ഷിപ്പ് അമെന്‍ഡ്‌മെന്റ് ബില്‍ 2019ലൂടെ ഭേദഗതി വരുത്തുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിങ്ങള്‍ അല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് ഈ ഭേദഗതി.
നിലവിലെ നിയമങ്ങള്‍ അനുസരിച്ച് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാനാകില്ല. മേല്‍പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്നുമെത്തി രേഖപ്പെടുത്താതെ ഇന്ത്യയില്‍ കഴിഞ്ഞ ഹിന്ദു, സിഖ്, പാര്‍സി, ബുദ്ധിസ്റ്റ്, ജൈന, ക്രിസ്ത്യന്‍ മതസ്ഥരായ അനധികൃത കുടിയേറ്റക്കാരേക്കുറിച്ചുള്ള നിര്‍വചനം ബില്ലിലൂടെ ഭേദഗതി ചെയ്യപ്പെടും.
English summary;Amit Shah says CAA will be implemented the moment covid ends
You may also like this video;