Site iconSite icon Janayugom Online

അമിത് ഷാ രാജിവയ്ക്കണം; സിപിഐ

ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ശില്പിയും കരട് ഭരണഘടന തയാറാക്കുന്നതിന്റെ ചെയർമാനുമായിരുന്ന ബി ആർ അംബേദ്കര്‍ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും രാജി വയ്ക്കണമെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശം അദ്ദേഹത്തിന്റെയും പാർട്ടിയുടെയും മനുവാദ ചിന്താഗതിയുടെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ലെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. അംബേദ്കറെയും അദ്ദേഹം തയ്യാറാക്കിയ ഭരണഘടനയെയും ആർഎസ്എസും അനുബന്ധ സംഘടനകളും ഒരിക്കലും പിന്തുണച്ചിട്ടില്ല. ഡോ. അംബേദ്കർക്കെതിരെ അമിത് ഷാ നടത്തിയ ധിക്കാരപരമായ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു. 

Exit mobile version