കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ കലാപാഹ്വാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തിരുവനന്തപുരത്ത് ബിജെപി നടത്തിയ പട്ടികജാതി മോർച്ച സംഗമത്തിലായിരുന്നു ബലിദാനികളാകാൻ ബിജെപി പ്രവർത്തകരെ ക്ഷണിച്ചുകൊണ്ടുള്ള പ്രസംഗം.
കേരളത്തിലെ ബിജെപി പ്രവർത്തകർ ബലിദാനികളാകാൻ സന്നദ്ധരായിരിക്കണമെന്നാണ് അമിത്ഷാ പറഞ്ഞത്. തലസ്ഥാനത്ത് ബിജെപി അക്രമം നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കലാപാഹ്വാനം. കേരളത്തിലെ മറ്റ് രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചൊന്നും പറയാതെ ബലിദാനികളാകാൻ സന്നദ്ധത തേടിയത് സംസ്ഥാനത്ത് വീണ്ടും കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ്.
English Summary: Amit Shah with call for riot
You may like this video also