ഗുജറാത്തില്‍ അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്വേഷ പ്രസംഗവുമായി അമിത് ഷാ. ഖേദ ജില്ലയിലെ മഹുധ പട്ടണത്തില്‍ നടന്ന റാലിക്കിടെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് ഷാ വിവാദ പ്രസ്താവന നടത്തിയത്. മഹുധ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്.
ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ കലാപകാരികള്‍ക്ക് സഹായം ലഭിച്ചിരുന്നു. 1995ന് മുമ്പ് ഗുജറാത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ പതിവായിരുന്നു. കോണ്‍ഗ്രസ് വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു. സമുദായങ്ങളും ജാതികളും പരസ്പരം പോരടിച്ചു. ഇത്തരം കലാപങ്ങളിലൂടെ കോണ്‍ഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളോട് അനീതി കാണിക്കുകയും ചെയ്തു. 2002ല്‍ ഗുജറാത്ത് കലാപ ഭൂമിയായത് കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ച ദീര്‍ഘകാല പിന്തുണ കാരണം അക്രമികള്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നതിന് പതിവാക്കിയതിനാലാണ്.
എന്നാല്‍ 2002ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രശ്നക്കാരെയെല്ലാം ഒരു പാഠം പഠിപ്പിച്ചു. അതിന് ശേഷം 2022 വരെയും അവിടെ കലാപങ്ങളുണ്ടായിട്ടില്ല. ഗുജറാത്തില്‍ ശാശ്വത സമാധാനം സ്ഥാപിച്ചുവെന്നും കേന്ദ്രമന്ത്രി അവകാശപ്പെടുന്നു. ഇതാദ്യമായല്ല അമിത് ഷാ ഗുജറാത്തില്‍ കലാപത്തിന്റെ പേര് പറഞ്ഞ് വോട്ട് തേടുന്നത്. ഗുജറാത്ത് കലാപം ബിജെപിക്ക് എക്കാലവും തിരിച്ചടിയാണെന്ന് വിശ്വസിക്കുമ്പോഴും അതിനെ ബിജെപി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതാണ് വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്.
നവംബര്‍ 22ന് ബനസ്കന്ത ജില്ലയിലെ ദീസയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗത്തിലും അമിത് ഷാ 2002ലെ കലാപത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. വെള്ളിയാഴ്ച ദാഹോദിലെ ജലോദിലും ബറൂച്ചിയിലെ വഗ്രയിലും പൊതുയോഗത്തെ അഭിസംബോധന ചെയ്തപ്പോഴും അമിത് ഷാ 2002നെ പരാമര്‍ശിച്ചു.
English Summery: Amit Shah’s controversial speak about gujarat riot
You may also like this video