Site iconSite icon Janayugom Online

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സുൽത്താൻ ബത്തേരി സ്വദേശിയായ 45കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള ആളുകളുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധയെ തുടർന്ന് മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ അനയയുടെ സഹോദരൻ ആരവ് (7), മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശി ഷാജി (49), അന്നശ്ശേരി സ്വദേശി നസ് ലബ് (31) എന്നിവരും ചികിത്സയിലുണ്ട്. ഓമശ്ശേരിയിൽ നിന്നുള്ള മൂന്നു മാസം പ്രായമായ കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

Exit mobile version