Site iconSite icon Janayugom Online

അമീബിക് മസ്തിഷ്‌ക ജ്വരം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ വീട്ടിലെ കിണറില്‍ അമീബ സാന്നിധ്യം കണ്ടെത്തി

അമീബിക് മസ്തിഷ്‌ക ജ്വരംവാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ വീട്ടിലെ കിണറില്‍ അമീബ സാന്നിധ്യം കണ്ടെത്തി. ഓമശ്ശേരിയിലെ കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്.

അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.

പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവപരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടെയും വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകൾ ശേഖരിച്ചിരുന്നു.

താമരശ്ശേരിയിൽ നാലാംക്ലാസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാർഥിനിയുമായ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

Exit mobile version