അമീബിക് മസ്തീഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. മരിച്ചത് വണ്ടൂര്‍ തിരുവോലി സ്വദേശി ശോഭന (56). കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. അതിനിടെയാണ് മരണം. രോഗം ബാധിച്ച് ഒരുമാസത്തിനിടെയാണ് മരണം സംഭവിക്കുന്നത്. ഇതോടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന അഞ്ചാമത്തെ മരണമാണിത്. രോഗ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം

