Site iconSite icon Janayugom Online

അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ. കേസിൽ രാജേന്ദ്രൻ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും മാനസികാവസ്ഥയും മനസ്സിലാക്കുന്നതിനായി കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കളക്ടര്‍മാരുടെ അടക്കമുള്ള ഏഴ് റിപ്പോര്‍ട്ടുകള്‍ കോടതി വിളിച്ചു വരുത്തി പരിശോധിച്ചു. 

2022 ഫെബ്രുവരി ആറിനു സമ്പൂർണ്ണ ലോക്ക് ഡൌൺ കാലത്ത് നാലരപ്പവന്റെ മാല മോഷ്ടിയ്ക്കാനായിരുന്നു കൊലപാതകം. ചെടി വാങ്ങാൻ എന്ന വ്യാജേന എത്തിയായിരുന്നു പ്രതി കൊലപാതകം നടത്തിയത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 പേരെയും സാക്ഷികളായി വിസ്തരിച്ചു.

Exit mobile version