Site iconSite icon Janayugom Online

പാലക്കാട് നടന്നുപോകുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്ക്; കേസെടുത്ത് പൊലീസ്

പാലക്കാട് ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. പന്നിപ്പടക്കാമാകാം പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ച രീതിയുൾപ്പടെ വിലയിരുത്തിയാണ് പൊലീസ് പന്നിപ്പടക്കമാകാമെന്ന് നിഗമനത്തിലെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി പൊലീസ് ഇന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തും.

ഇന്നലെ വൈകിട്ടോടെ വാരോട് വീട്ടമ്പാറിയിലാണ് നടന്നുപോകുന്നതിനിടെ പാതയോരത്ത് കിടന്നിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരനായ വീട്ടമ്പാറ സ്വദേശി ശ്രീഹര്‍ഷന് പരിക്കേൽക്കുന്നത്. പരിക്കേറ്റ ശ്രീഹര്‍ഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്ഫോടക വസ്തു എങ്ങനെയാണ് പാതയോരത്ത് എത്തിയതെന്നകാര്യമടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ബോംബ് സ്ക്വാഡും സയന്റിഫിക് സംഘവും ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.

Exit mobile version