Site iconSite icon Janayugom Online

പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപ കൂടി

പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപയുടെ പദ്ധതികൾക്കുള്ള ഭരണാനുമതി നല്‍കി. കാപ്പിറ്റൽ ഹെഡ് ഇനത്തിൽ 72 സ്കൂളുകൾക്കായി 81 കോടി രൂപയും റവന്യു ഹെഡ് ഇനത്തിൽ 31 സ്കൂളുകൾക്കായി 41 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കൂടുതൽ പദ്ധതികൾക്കുള്ള ഭരണാനുമതി ഉടൻ നൽകുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

ഹയർസെക്കൻഡറി മേഖലയിലെ 29 സ്കൂളുകൾക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 13 സ്കൂളുകൾക്കുമായി 46 കോടി രൂപയുടെ കെട്ടിടനിർമ്മാണത്തിന് അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. ഹയർസെക്കൻഡറി സ്കൂളുകളിൽ ലാബ്, ലൈബ്രറി നവീകരണത്തിന് 22 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:An addi­tion­al ‘122 crore is pro­vid­ed for infra­struc­ture devel­op­ment in the pub­lic edu­ca­tion sector
You may also like this video

Exit mobile version