കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്.
ഈ വർഷം ഇതിനകം 1,399 കോടിയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്. പെൻഷൻ വിതരണത്തിന് 879 കോടിയും പ്രത്യേക സഹായമായി 520 കോടിയും ലഭിച്ചു. ഈ വർഷം ബജറ്റിൽ കോർപറേഷനായി നീക്കിവച്ചത് 900 കോടിയാണ്. ഇതിനുപുറമെ 499 കോടി അധികമായി ലഭ്യമാക്കി.
ഇടതുപക്ഷ തുടര്‍സർക്കാരിന്റെ കാലത്ത് 8,619 കോടിയാണ് സർക്കാർ സഹായമായി കോർപറേഷന് ലഭിച്ചത്. ഒന്നും രണ്ടും എല്‍ഡിഎഫ് സർക്കാരുകൾ ചേർന്ന് 13,621 കോടി കോർപറേഷന് സഹായമായി നൽകി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തിൽ നല്‍കിയത് 1,467 കോടി മാത്രമാണ്.
കെഎസ്ആർടിസിക്ക് 73.50 കോടി കൂടി അനുവദിച്ചു

