ആന്ധ്രാപ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടി നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കാക്കിനടയിലെ പൊൽനാട്ടി ശേഷഗിരി റാവുവിനു നേരെയാണ് ആക്രമണമുണ്ടായത്. തീര്‍ഥാടകന്റെ വേഷത്തില്‍ എത്തിയ അക്രമി ഭിഷ വാങ്ങുന്നതിനിടെ കൈയില്‍ കരുതിയ അരിവാൾ പുറത്തെടുത്ത് റാവുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ റാവുവിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അക്രമി ഉടന്‍ തന്നെ ഓടി വീടിന് പുറത്തുള്ള കൂട്ടാളിയുമായി ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പുറത്ത് വന്നിരുന്നു. പരിക്കേറ്റ റാവുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി കാക്കിനട പൊലീസ് സൂപ്രണ്ട് എം രവീന്ദ്രനാഥ് ബാബു പറഞ്ഞു.
English Summary: An attempt was made to kill the Telugu Desam Party leader
You may also like this video