27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 23, 2024
July 22, 2024
July 21, 2024
July 11, 2024
July 7, 2024
July 7, 2024
June 22, 2024
June 20, 2024
June 16, 2024
June 12, 2024

തെലുങ്ക് ദേശം പാര്‍ട്ടി നേതാവിനെ വീട്ടില്‍ കയറി വെട്ടികൊ ലപ്പെടുത്താന്‍ ശ്രമം; സിസിടിവി ദൃശ്യം

Janayugom Webdesk
ഹൈദരാബാദ്
November 17, 2022 6:34 pm

ആന്ധ്രാപ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടി നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കാക്കിനടയിലെ പൊൽനാട്ടി ശേഷഗിരി റാവുവിനു നേരെയാണ് ആക്രമണമുണ്ടായത്. തീര്‍ഥാടകന്റെ വേഷത്തില്‍ എത്തിയ അക്രമി ഭിഷ വാങ്ങുന്നതിനിടെ കൈയില്‍ കരുതിയ അരിവാൾ പുറത്തെടുത്ത് റാവുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ റാവുവിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അക്രമി ഉടന്‍ തന്നെ ഓടി വീടിന് പുറത്തുള്ള കൂട്ടാളിയുമായി ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പുറത്ത് വന്നിരുന്നു. പരിക്കേറ്റ റാവുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി കാക്കിനട പൊലീസ് സൂപ്രണ്ട് എം രവീന്ദ്രനാഥ് ബാബു പറഞ്ഞു. 

Eng­lish Sum­ma­ry: An attempt was made to kill the Tel­ugu Desam Par­ty leader
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.