Site iconSite icon Janayugom Online

വീടിന്റെ ഓട് പൊളിച്ചിറങ്ങി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെപീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

വീടിന്റെ ഓട് പൊളിച്ചിറങ്ങി മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശരീരത്ത് തൊട്ടപ്പോള്‍ കുട്ടി ഉണര്‍ന്ന് ബഹളം വെയ്ക്കുകയായിരുന്നു.

സമാനമായ രീതിയില്‍ ഇതിനുമുമ്പും ഇയാളെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ പരിസരത്ത് രാത്രിസമയങ്ങളില്‍ മീന്‍ പിടിക്കാനെന്ന വ്യാജേന പ്രതി എത്തിയിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തിനു ശേഷം ഇയാളെ കാണാറില്ലെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version