തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് എട്ട് വയസുകാരന്. ഛത്തീസ്ഗഡിലെ പന്ദര്‍പാഡ് ഗ്രാമത്തിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എട്ടുവയസുകാരന് ദീപകിനെയാണ് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ കടിച്ചത്. പല തവണ കുടഞ്ഞിട്ടും പിടിവിടാതിരുന്ന മൂര്‍ഖന്റെ പിടി വിടീക്കുന്നതിനായി ദീപക് തിരിച്ചുകടിക്കുകയായിരുന്നു.
മൂര്‍ഖന്റെ കടിയേറ്റതിനുപിന്നാലെ ദീപകിനെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കടി, ആഴത്തിലുള്ളതായിരുന്നില്ലെന്നും വിഷം ശരീരത്തില്‍ ചെല്ലാത്തതിനാല്‍ കുട്ടിയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആന്റിവെനം നല്‍കുകയും ചെയ്ത ശേഷം വിട്ടയച്ചു. അതേസമയം കുട്ടിയെ കടിച്ച പാമ്പ് സംഭവ സ്ഥലത്തുവച്ചുതന്നെ ചത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
English Summary: An eight-year-old boy was bitten by a cobra
You may also like this video