Site iconSite icon Janayugom Online

സ്കൂള്‍ വാനില്‍ നിന്നിറങ്ങി വീട്ടിലേക്ക് കയറുന്നതിനിടെ അതേ വാനിടിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

diyadiya

സ്കൂളില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെ ഇറക്കിവിട്ട അതേ വാനിടിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. തൃശൂരിലെ വേലൂരിലാണ് സംഭവം. പണിക്കവീട്ടില്‍ രാജന്റേയും വിദ്യയുടേയും മകള്‍ ദിയയാണ് മരിച്ചത്. തലക്കോട്ടുക്കര ഒയിറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദിയ. 

വീടിനുമുന്നിലിറങ്ങിയ വാനില്‍ നിന്ന് വീട്ടിലേക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടി. വാനിന്റെ മുന്‍വശത്തുകൂടിയായിരുന്നു കുട്ടി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഉടന്‍തന്നെ ദിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: An eight-year-old girl met a trag­ic end when she was hit by the same van while get­ting out of the school van

You may also like this video

Exit mobile version