Site iconSite icon Janayugom Online

അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ സമാപനം

ചൂടുപിടിച്ച ചർച്ചകൾക്കും, പ്രമേയ അവതരണത്തിനും ശേഷം കാർഷിക മേഖലയുടെ ഉയർച്ചയ്ക്കായി പേരാടാൻ ഉറച്ച തീരുമാനങ്ങളെടുത്ത അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ സമാപനം. പുതിയ ഭാരവാഹികളായി കെ വി വസന്തകുമാർ (പ്രസിഡന്റ്, തൃശൂര്‍) സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കൂടിയായ കെ എം ദിനകരൻ (ജനറല്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 97 അംഗ കൗൺസിലാണ് ഏകകണ്ഠമായി ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തിയത്. 

ഏപ്രിൽ 15, 16, 17 തിയതികളിലായി തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നടക്കുന്ന ദേശീയ സമ്മേളന പ്രതിനിധികളായി 101 പേരെയും തെരഞ്ഞെടുത്തു. കിസാൻ സഭ ദേശീയ ജനറൽ സെക്രട്ടറി രാവുല വെങ്കയ്യ, സെക്രട്ടറി സത്യൻ മൊകേരി, വൈസ് പ്രസിഡന്റ് പി സന്തോഷ് കുമാർ എം പി, ഇ കെ ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു. എ പ്രദീപൻ, കരിയം രവി, കെ കെ രാജേന്ദ്രബാബു, വി പി ഉണ്ണികൃഷ്ണൻ, അഡ്വ. തോമസ് വി ടി, പെറ്റാശ്ശേരി മണികണ്ഠൻ തുടങ്ങിയവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

Exit mobile version