Site iconSite icon Janayugom Online

ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് പണം തട്ടിയ സംഭവം; മൂന്നു പേര്‍ പിടിയിൽ

ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. മാവേലിക്കര സ്വദേശിനി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശിനി അൻസിന, ഇവരുടെ ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്.
യുവാവുമായി സൗഹൃദം സ്ഥാപിച്ച് മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി 1.35 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ്, പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

Exit mobile version