അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ മരണ കാരണം ഹൃദയാഘാതമെന്ന് പരിശോധനാ റിപ്പോർട്ട് . ആനയുടെ തലച്ചോറിലും ഹൃദയത്തിലും ശ്വാസകോശത്തിലും ഗുരുതരമായ മുറിവുകൾ കണ്ടെത്തി. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് വെറ്ററിനറി വിദഗ്ധർ പറഞ്ഞു.കഴിഞ്ഞ ദിവസം അതിരപ്പള്ളിയിൽ വെച്ച് ആനയെ മയക്കുവെടിവെച്ചാണ് കോടനാട്ടേക്കാണ് കൊണ്ട് വന്നത്. വെറ്റിലപ്പാറക്ക് സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോഴാണ് വെടിവച്ചത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സാ ദൗത്യത്തിലുണ്ടായിരുന്നത്.
കോടനാട് ചികിത്സയിലിരിക്കെ കൊമ്പൻ ചരിഞ്ഞ സംഭവം; മരണ കാരണം ഹൃദയാഘാതം
