കോട്ടയത്ത് ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വൈക്കം-എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. ചേര്‍ത്തല മൂലയില്‍ വീട്ടില്‍ കുര്യന്‍ തരകന്റെ മകന്‍ ആന്റണി തരകന്‍ (24) ആണ് മരിച്ചത്.
ഇന്നലെ രാത്രി 12.30ഓടെ ഇത്തിപ്പുഴ പാലത്തിന് സമീപത്തുവച്ചായിരുന്നു അപകടം. പാലത്തിന്റെ കൈവരിയില്‍ വണ്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വൈക്കം പോലീസ് നടപടികള്‍ സ്വീകരിച്ചു.

