വെങ്ങല്ലൂര്‍ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. തൊടുപുഴയാറിലൂടെ മൃതദേഹം ഒഴുകി എത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തൊടുപുഴ അഗ്‌നിശമന സേന മൃതദേഹം കരയ്ക്ക് അടുപ്പിച്ചു. തുടര്‍ നടപടികള്‍ക്കായി മൃതദേഹം തൊടുപുഴ പൊലീസിന് കൈമാറി.
English Summary: An unidentified body was found near the bridge
You may like this video also