Site iconSite icon Janayugom Online

മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ഇടുക്കി മൂലമറ്റത്ത് മൃതദേഹം പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മൂലമറ്റം- വാ​ഗമൺ റൂട്ടിലെ തേക്കിൻകൂപ്പിൽ പായയിൽ പൊതിഞ്ഞ നിലയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുരുഷന്‍റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഞായർ രാവിലെ പരിസരത്ത് ദുർ​ഗന്ധം പരന്നതോടെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

കാഞ്ഞാർ പൊലീസും തൊടുപുഴ ഡിവൈഎസ്‍പിയും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. സമീപ സ്ഥലങ്ങളിൽ നിന്ന് കാണാതായവരെപ്പറ്റി ലഭിച്ച പരാതികൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Exit mobile version