Site icon Janayugom Online

ആനയിറങ്കൽ ഡാം അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

dam

ഇടുക്കിയിലെ ആനയിറങ്കല്‍ ഡാമിലുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിരപ്പേൽ ഗോപി (62) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച
301 ആദിവാസി കോളനിയിലെ ഗോപി നാഗൻ, സജീവൻ (45) എന്നിവരെ കാണാതായത്.

ആനയിറങ്കൽ ഭാഗത്തു നിന്നും 301 കോളനിയിലേയ്ക്ക് വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. സജീവന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

Eng­lish Sum­ma­ry: Anayi­ran­gal dam acci­dent: One body found

You may also like this video

Exit mobile version