Site iconSite icon Janayugom Online

അഞ്ചലില്‍ യുവതിയേയും, ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസ്: 18 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികള്‍ പിടിയില്‍

അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസില്‍ 18വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികള്‍ പിടിയില്‍. സിബിഐ ചെന്നൈ യൂണിറ്റ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൊല്ലം അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം ഒളിവിൽ പോയി. 2006 ഫെബ്രുവരിയിൽ ആണ് കൃത്യം നടന്നത്.

കഴുത്തറുത്താണ് കൃത്യം നടത്തിയത്. പ്രതികളായ സൈനികനേയും സഹോദരനേയും എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോണ്ടിച്ചേരിയിൽ മറ്റൊരു വിലാസത്തിൽ താമസിച്ച് വരവേ ആണ് സിബിഐ ചെന്നൈ യൂണിറ്റ് അറസ്റ്റ് ചെയ്തത്. പോണ്ടിച്ചേരിയിൽ മറ്റൊരു പേരിൽ ജീവിക്കുകയായിരുന്നു ഇരുവരും.

രണ്ടുപേരും അവിടെ സ്കൂൾ അധ്യാപകരെ വിവാഹം കഴിച്ചിരുന്നു. കൊല്ലപ്പെട്ട രഞ്ജിനിയുടെ കുട്ടികൾ ദിബിൽ കുമാറിന്റേതാണെന്നും പിതൃത്വം സംബന്ധിച്ച പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്നാണ് കൊലപാതകം നടത്തിയെന്നതാണ് കേസ്. ആദ്യം ക്രൈംബ്രാ‍ഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുക്കുക​യായിരുന്നു. തൊട്ടുപിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. പത്താൻകോട്ട് യൂണിറ്റിലാണ് ഇവരും സൈനികരായി സേവനം അനുഷ്ഠിച്ചിരുന്നത്. പ്രതികൾ പോണ്ടിച്ചേരിയിലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സിബിഐ പിടികൂടിയത്

Exit mobile version