Site iconSite icon Janayugom Online

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് മാസത്തിനിടെ പീഡിപ്പിച്ചത് 80 പേര്‍

ആന്ധ്രാപ്രദേശില്‍ 13 വയസുള്ള പെണ്‍കുട്ടിക്ക നേരെ കൂട്ടബലാത്സംഗം. എട്ട് മാസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ബലാത്സംഗം ചെയ്തത് 80 പേര്‍. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ഗുണ്ടൂര്‍ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

സംഭത്തില്‍ ബിടെക് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മുഴുവൻ പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തില്‍ ഇനിയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കോവിഡ് ബാധിച്ച് പെണ്‍കുട്ടിയുടെ മാതാവ് മരിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് കണ്ടുമുട്ടിയ സ്ത്രീ പിതാവ് അറിയാതെ കുട്ടിയെ ദത്തെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് 2021 ഓഗസ്റ്റിൽ പെൺകുട്ടിയുടെ പിതാവ് പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. കുട്ടിയെ ദത്തെടുത്ത സ്ത്രീ മുഖ്യപ്രതിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Eng­lish summary;Andhra Pradesh minor gang raped by 80 men for 8 months; all arrested

You may also like this video;

YouTube video player
Exit mobile version