Site iconSite icon Janayugom Online

അങ്കമാലി വാഹനാപകടം: പ്രതി ഡോ. സിറിയക് ജോർജ് അറസ്റ്റിൽ

അങ്കമാലിയിൽ വിദ്യാർത്ഥിനിയായ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി ഡോ. സിറിയക് പി ജോർജിനെ പൊലീസ് പിടികൂടി. വാഗമണ്ണിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഉടൻ അങ്കമാലി പൊലീസിന് കൈമാറും. അപകടം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ അങ്കമാലി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഗമണ്ണിൽ നിന്ന് ഇയാൾ പിടിയിലായത്. അതിനിടെ, അറസ്റ്റ് ഭയന്ന് സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

Exit mobile version