Site icon Janayugom Online

വളര്‍ത്തുനായയെ കൊന്ന ദേഷ്യം; പുലിയെ കൊലപ്പെടുത്തി സെക്യൂരിറ്റി ഗാർഡിന്റെ പ്രതികാരം

വളർത്തുനായയെ കൊന്നതിലുള്ള ദേഷ്യത്തിൽ പുലയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ. ബന്ദിപ്പൂർ കടുവാസങ്കേതത്തിനടുത്തുള്ള കുറ്റനൂർ ഗ്രാമത്തിലാണ് സംഭവം. കടുവാസങ്കേതത്തിലെ പുലിയെ കൊലപ്പെടുത്തിയതിന് രമേശ് എന്ന സെക്യൂരിറ്റി ഗാർഡിനെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഒരു കൃഷിയിടത്തിലെ സെക്യൂരിറ്റി ഗാർഡായ രമേശിന്റെ വളർത്തുനായയെ പുലി കടിച്ചുകൊണ്ടിരുന്നു. 

ഇതിന്റെ ദേഷ്യത്തിലായിരുന്നു പുലിയെ കൊലപ്പെടുത്താൻ രമേശ് പദ്ധതിയിട്ടത്. പുലി വീണ്ടും വരുമെന്ന് കണക്കുകൂട്ടിയ രമേശ് വളർത്തുനായയുടെ മൃതദേഹാവശിഷ്ടങ്ങളിൽ കീടനാശിനി തളിച്ച് കാത്തിരുന്നു. രമേശിന്റെ പദ്ധതി പോലെ പുലി വീണ്ടും വരികയും മൃതദേഹം ഭക്ഷിച്ചതോടെ കൊല്ലപ്പെടുകയും ചെയ്തു. വനംവകുപ്പ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രമേശിന്റെ പങ്ക് കണ്ടെത്തിയത്. തുടർന്ന് രമേശിനെ ചോദ്യംചെയ്യുകയും അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. നിലവിൽ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Eng­lish Summary:Anger that killed a pet dog; Revenge of the secu­ri­ty guard by killing the tiger

You may also like this video

Exit mobile version