Site iconSite icon Janayugom Online

അനിൽ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു

അനിൽ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. അനിലിനെ ബിജെപി ദേശീയ സെക്രട്ടറിയായി കഴിഞ്ഞ മാസം നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ദേശീയ വക്താവിന്റെ ചുമതല കൂടി നല്‍കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ നടത്തിയ നിയമനം സംബന്ധിച്ച് ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ഉത്തരവിറക്കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനായ അനില്‍ ആന്റണി ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി.

Eng­lish Sum­ma­ry: Anil Antony appoint­ed as BJP’s nation­al spokesperson
You may also like this video

Exit mobile version