Site icon Janayugom Online

സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി അനില്‍കുമാര്‍; കരുണാകരന്റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റിലൂടെ 16 കോടി തട്ടിയെടുത്തു

KP Anil kumar

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കോടികളുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി കെ പി അനിൽ കുമാർ. കെ. കരുണാകരന്റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റിലൂടെ പിരിച്ചെടുത്ത 16 കോടി രൂപയാണ് സുധാകരൻ തട്ടിയെടുത്തത്. കണ്ണൂരിലെ രാജാസ് സ്കൂള്‍ ഏറ്റെടുക്കാനായി പിരിച്ചെടുത്ത പണമാണ് സുധാകരന്‍ കൈക്കലാക്കിയതെന്നും അനിൽ കുമാർ ആരോപിച്ചു.സിപിഎം സംഘടിപ്പിച്ച സ്വീകരണപരപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനും സുധാകരനുമെതിരെ രൂക്ഷവിമർശനമാണ് അനിൽ ഉയർത്തിയത്. അനിലിന്റെ വാക്കുകൾ ഇങ്ങനെഞാൻ കോൺഗ്രസുകാരൻ ആയിരുന്നു. എന്നാൽ സുധാകരന്റെ കോൺഗ്രസോ സതീശന്റെ കോൺഗ്രസോ കെസി വേണുഗോപാലിന്റെ കോൺഗ്രസോ ആയിരുന്നില്ല.

താൻ നെഹ്റുവിന്റെ കോൺഗ്രസുകാരനായിരുന്നു. താൻ നേരത്തേ തന്നെ കമ്മ്യൂണിസ്റ്റുകാരൻ ആകേണ്ടതായിരുന്നു. സുധാകരനും സതീശനും നന്ദി പറയുകയാണ്. കാരണം അവരാണ് തന്നെ കമ്യൂണിസ്റ്റാക്കിയത്. ഒരു പക്ഷേ അവരില്ലായിരുന്നുവെങ്കിലും കൂപമണ്ഡൂകത്തെ പോലെ ഞാൻ ആ കോൺഗ്രസിൽ തന്നെ കിടന്നേനെ. കോൺഗ്രസിനകത്ത് ജനാധിപത്യത്തിന്റെ ധ്വംസനം നടക്കുന്നുവെന്നായിരുന്നു തന്റെ പരാതി. പലരും പറഞഅഞു താൻ അധികാരത്തിന്റെ പുറകെ പോയി എന്ന്. എന്നാൽ കഴിഞ്ഞ രണ്ട് തവണ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും താൻ കോൺഗ്രസ് വിട്ടിരുന്നില്ല. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ വലിയ മാറ്റത്തിന് വേണ്ടിയുള്ള ആഹ്വാനങ്ങൾ ഉയർന്നു. അത് കോൺഗ്രസിന്റെ നല്ലതിന് വേണ്ടിയാണെന്നാണ് താന് കരുതിയത്.സൈബർ ഗുണ്ടകളുടെ സഹായത്തോടെയാണ് കെ സുധാകരൻ കെപിസിസി അധ്യക്ഷനായത്.

 


ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസില്‍ അ​ഴി​ച്ചു​പ​ണി​ക​ള്‍ അനിവാര്യം, സ്ഥിരമായി ഒരു ദേശീയ അധ്യക്ഷന്‍ വേണം : ശശി തരൂര്‍


 

സുധാകരന്റെ പ്രവർത്തനം കണ്ണൂരിനപ്പുറത്തേക്ക് ഞാൻ കണ്ടിരുന്നി്ല.പാർട്ടിക്ക് ഗുണകരമായ ഒന്നും അദ്ദേഹം നടത്തിയില്ല. എന്നാൽ സുധാകരനെ അധ്യക്ഷനാക്കിയില്ലേങ്കില് ഇവിടെ കലാപം ഉണ്ടാകുമെന്ന് ഒരുപറ്റം സൈബർ ഗുണ്ടകൾ ഭീഷണിമുഴക്കി. ഇതിനെയാണ് താൻ ചോദ്യം ചെയ്തത്.താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചെടുത്തത് പോലെയാണ് സുധാകരന് കെപിസിസി പിടിച്ചെടുത്തത്. സുധാകരന് കോൺഗ്രസിനോട് സ്നേഹമുണ്ടായിരുന്നുവെങ്കിൽ ജനാധിപത്യത്തോടും മതേതരത്വത്തോടും അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നുവെങ്കിൽ മറ്റെല്ലാം നമ്മുക്ക് പൊറുത്ത് അദ്ദേഹത്തെ അംഗീകരിക്കാമായിരുന്നു. ബിജെപിയിലേക്ക് പോകുന്നതിൽ എന്താണെന്ന് ചോദിച്ചയാളാണ് സുധാകരൻ.സംഘപരിവാറിന്റെ മനസുള്ളൊരാൾക്കല്ലാതെ ബിജെപിയുമായി സഖ്യം ചേർന്ന് മുന്നോട്ട് പോകാൻ സാധിക്കില്ല.കോൺഗ്രസിനെ സെമി കേഡർ സംഘടനയാക്കുമെന്നാണ് സുധാകരൻ പറയുന്നത്. എന്നാൽ അതെന്താണെന്ന് തനിക്ക് അറിയില്ല. കേരളത്തിൽ നാല് പിസിസി പ്രസിഡന്റ്മാരോടൊപ്പം താൻ കെപിസിസി ജനറൽ സെക്രട്ടറിയായി ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ആ അധ്യക്ഷൻമാരെല്ലാം ഔനിത്യം പുലർത്തിയവരായിരുന്നു.

 


ഇതുകൂടി വായിക്കൂ: അനില്‍കുമാറിന്റെ രാജി ; സംസ്ഥാനകോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍


 

കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നും അനിൽ കുമാർ പറഞ്ഞു. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാനാണ് പണം പിരിച്ചത്. വലിയ തുക അഡ്വാൻസും കൊടുത്തു. 16 കോടി കൊടുക്കുമ്പോൾ 50 ലക്ഷം കമ്മീഷനായി സുധാകരൻ ആവശ്യപ്പെട്ടെന്ന് ചിറക്കൽ കോവിലകത്തിന്റെ ഒരു ഭാരവാഹി നേരത്തേ വെളിപ്പെടുത്തിയിരുന്നു. അതിന് സുധാകരൻ പറഅഞത് താൻ കമ്മീഷൻ വാങ്ങാൻ ഉദ്ദേശിച്ചല്ല മറിച്ച് ചുറ്രുമതിൽ കെട്ടാനും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാണെന്നുമാണ്. ഇന്ന് ആ ചിറക്കൽ സ്കൂൾ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബോർഡ് ആണ് നടത്തുന്നത്. കെ കരുണാകരന്റെ പേരിൽ പിരിച്ച പണം ആ ട്രസ്റ്റിൽ ഉണ്ടാകണ്ടേ? ആ പണം എവിടെ.?മറുപടി പറയാൻ കെപിസിസി അധ്യക്ഷൻ ബാധ്യസ്തനല്ലേയെന്നും അനിൽ കുമാർ ചോദിച്ചു.

 

Eng­lish Sum­ma­ry: Anil Kumar makes seri­ous alle­ga­tions against Sud­hakaran; 16 crore was swin­dled through a trust set up in Karunakaran’s name

You may like this video also

 

Exit mobile version