Site iconSite icon Janayugom Online

അനിലിന്റെ ആത്മഹത്യ: അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയേക്കും

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയേക്കും. . നിലവിൽ പൂജപ്പുര പൊലീസാണ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണച്ചുമതല എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറിയേക്കും. സഹപ്രവർത്തകരായ ചിലരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അനിൽ ആത്മഹത്യ ചെയ്യുമെന്ന് നേരത്തേ പറഞ്ഞിരുന്നതായി അവർ മൊഴി നൽകിയിരുന്നു.

അതേസമയം ആത്മഹത്യ ചെയ്ത തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗൺസിലറും ബിജെപി സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിനെ തള്ളിപ്പറഞ്ഞ് ബിജെപി നേതൃത്വം. അനിൽ സഹകരണ സംഘം നടത്തിയത് വ്യക്തിപരമായിട്ടാണെന്ന് ആണ് വി മുരളീധരന്റെ പ്രതികരണം. വായ്പ നൽകിയത് അനിലിന് വേണ്ടപ്പെട്ടവർക്ക് ആണ്. ബിജെപി ജില്ലാ സംസ്ഥാന നേതാക്കൾ വായ്പ എടുത്തിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ബിജെപിയുടെ ബാങ്ക് അല്ലെന്ന് ജില്ലാ പ്രസിഡന്റ് കരമന ജയനും പ്രതികരിച്ചു. ഔദ്യോഗികമായി ബിജെപിയുടെ ബാങ്ക് അല്ല. അദ്ദേഹം വ്യക്തിപരമായി പ്രസിഡൻ്റായിട്ടുള്ള ബാങ്ക് ആണ്. അതുകൊണ്ട് ബിജെപിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.

Exit mobile version