Site iconSite icon Janayugom Online

മൃഗസംരക്ഷണം 24 മണിക്കൂറും: രാത്രികാല ആംബുലന്‍സ് സര്‍വീസ് നാളെ മുതല്‍

മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവനം സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആവിഷ്കൃത പദ്ധതിയുടെ കീഴിൽ 29 ആംബുലൻസുകൾ നാളെ മുതൽ സഞ്ചാരം ആരംഭിക്കും. തിരുവനന്തപുരത്തെ വാർത്താ സമ്മേളനത്തിൽ മന്ത്രി ചിഞ്ചു റാണിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ജില്ലകളിലും രണ്ട് ആംബുലൻസ് വീതമാണ് പ്രവർത്തനം തുടങ്ങുന്നത് ഇടുക്കി ജില്ലയിൽ മാത്രം മൂന്ന് ആംബുലൻസുകൾ ഉണ്ടാവും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര മന്ത്രിമാരായ പുരുഷോത്തം രൂപാലയും വി മുരളീധരനും ചേർന്ന് നിർവഹിക്കും എന്നും മന്ത്രി അറിയിച്ചു. 152 ബ്ലോക്കുകളിലും സേവനം ലഭ്യമാക്കും.

Eng­lish Sum­ma­ry: Ani­mal care 24 hours: Night ambu­lance ser­vice from tomorrow

You may also like this video

Exit mobile version