പാലക്കാട് ഗർഭിണിയായ മ്ലാവിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. ബിജു ആക്കാമറ്റം, സന്തോഷ് കാഞ്ഞിരംപാറ എന്നിവരാണ് അറസ്റ്റിലായത്. കേരള കോൺഗ്രസ് ജില്ലാ നേതാവാണ് സന്തോഷ്. മൂന്നുപേർ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ബിനു കല്ലിക്കോട്, ബോണി, തങ്കച്ചൻ (കുര്യാക്കോസ്) എന്നിവരാണ് സ്ഥലംവിട്ടത്.
ഇന്നലെ അർധരാത്രി മാലക്കൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് മ്ലാവ് വെടിയേറ്റ് മരിച്ചത്.
300 കിലോ ഭാരമുള്ള മ്ലാവാണ് ചത്തതെന്നും ഒളിവിൽ പോയ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് വനംവകുപ്പ് പറഞ്ഞു.
English Summary: animal hunt in palakkad
You may also like this video