Site iconSite icon Janayugom Online

കണ്ണൂരില്‍ ആർഎസ്എസ് പ്രവര്‍ത്തകന്റെ മൃഗബലി

കണ്ണൂരില്‍ നിരോധിത ആയുധം ഉപയോഗിച്ച് ആർഎസ്എസ് പ്രവര്‍ത്തകന്‍ മൃഗബലി നടത്തിയ ദൃശ്യങ്ങള്‍ പുറത്ത്. ആർഎസ്എസ് കൂടാളി മേഖലാ കാര്യവാഹക് അഭിലാഷ് മക്രേരിയുടെ നേതൃത്വത്തിലാണ് ആടിന്റെ തല വടിവാൾ കൊണ്ട് അറുത്ത് ഭദ്രാബലി നടത്തിയത്. ബലിക്കുശേഷം ചോര ദേഹമാസകലം പുരട്ടുന്നതും ആർഎസ്എസുകാർ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച വീഡിയോയിലുണ്ട്. 

വടിവാൾ ഉപയോഗിച്ച് ഒറ്റവെട്ടിനാണ് ആടിന്റെ തലയറുത്തത്. നിരോധിത ആയുധം എങ്ങനെയാണ് ആർഎസ്എസുകാരുടെ പക്കൽ എത്തിയതെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മൃഗബലി നടത്തിയ അഭിലാഷ് മക്രേരി അഞ്ചുവർഷം മുമ്പ് ഫേസ്ബുക്കിൽ മിണ്ടാപ്രാണികളോട് ക്രൂരത പാടില്ല എന്ന പോസ്റ്റിട്ടയാളാണ്.

Exit mobile version