Site iconSite icon Janayugom Online

മഴക്കെടുതികൾ നേരിടാൻ മൃഗസംരക്ഷണ വകുപ്പ് സുസജ്ജം: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ സംസ്ഥാന തലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ തലത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ചീഫ് വെറ്ററിനറി ഓഫിസർ കോഓർഡിനേറ്റർ ആയുള്ള ദ്രുത കർമ്മ സേന രൂപീകരിക്കും. 

മുൻ വർഷങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ മുൻകരുതലായി മൃഗങ്ങളെ മാറ്റി പാർപ്പിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവർഷത്തെ തുടർന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും മറ്റ് ക്രമീകരണങ്ങൾക്കുമായി ജില്ലാ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 

Eng­lish Summary:Animal Wel­fare Depart­ment well pre­pared to deal with mon­soons: Min­is­ter J Chinchurani
You may also like this video

Exit mobile version