Site iconSite icon Janayugom Online

ജന്തുക്ഷേമ സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കും: മന്ത്രി ജെ ചിഞ്ചുറാണി

ChinjuraniChinjurani

ജന്തുസംരക്ഷ­ണ മേഖലയിൽ രോഗപ്രതിരോധമടക്കം വെല്ലുവിളികൾ നേരിടുന്ന കാലത്ത് ഊർജിത പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. ജന്തുക്ഷേമ ദ്വൈവാരാചരണ സമാപന സമ്മേളനം തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായായിരുന്നു മന്ത്രി.

തിരുവനന്തപുരം മൃഗശാലയിൽ മാനുകളടക്കം രോഗം ബാധിച്ച് മരിക്കുന്ന സാഹചര്യം ഉണ്ടായി. എന്നാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മൃഗശാല ജീവനക്കാർക്കടക്കം പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ബോധവൽക്കരണവും പരിശീലനവും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും നൽകി.പാലോട് ലാബിലെ പരിശോധന ഫലത്തിനനുസൃതമായി മരുന്നുകൾ സമയബന്ധിതമായി ലഭ്യമാക്കുന്നു. സ്ഥിതിഗതികൾ പരിശോധിക്കുന്നതിന് മുൻ ഡയറക്ടമാരായ മൂന്ന് പേരുൾപ്പെടുന്ന ബോർഡിനും രൂപം നൽകി. മൃഗശാല സ­ന്ദർശിക്കുന്നവർക്ക് മാസ്‌കും നിർബന്ധമാക്കി. കൂടുതൽ മൃഗങ്ങളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

സെമിനാറിൽ കർണാടക മിഷൻ റാബീസ് ഓപ്പറേഷൻ മാനേജർ ഡോ. ബാലാജി ചന്ദ്രശേഖർ പങ്കെടുത്തു. മത്സര വിജയികൾക്കുള്ള പുരസ്കാരവിതരണവും ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ പരിശീലന കൈപ്പുസ്തകത്തിന്റെ പ്ര­കാശനവും മന്ത്രി നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശികൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗ­ൺസലർ പാളയം രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗം മ­രിയ ജേക്കബ്, അഡീഷണൽ ഡ­യറക്ടർമാരായ ഡോ. വിനുജി ഡി കെ, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രാർ ഡോ. നാഗരാജ്, ഡോ. ബീനാ ബീവി ടി എം എന്നിവർ സംസാരിച്ചു. ഡോ. റെനി ജോസഫ് നന്ദി പറഞ്ഞു. ഡോ. പി ബി ഗിരിദാസ്, ഡോ. എം മ­ഹേഷ്, ഡോ. നന്ദകുമാർ എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു.

Eng­lish Sum­ma­ry: Ani­mal wel­fare pro­tec­tion activ­i­ties will be inten­si­fied: Min­is­ter J Chinchurani

You may also like this video

Exit mobile version