Site iconSite icon Janayugom Online

അങ്കിത ഭണ്ഡാരി കൊല പാ തകം: 25 ലക്ഷം രൂപ നഷ്ടപരിഹാരം

ankitaankita

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വിചാരണ അതിവേഗ കോടതിയില്‍ നടത്താന്‍ ശ്രമിക്കുമെന്നും കുടുംബത്തെ സന്ദര്‍ശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉറപ്പുനല്‍കി.
അതേസമയം മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് അങ്കിതയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പരിശോധനയില്‍ ബലാത്സംഗത്തിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ 19കാരിയുടെ കൈകളിലും വിരലുകളിലും പിന്നിലും പരിക്കിന്റെ പാടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അങ്കിത ഭണ്ഡാരിയുടെ മരണത്തില്‍ ഉത്തരാഖണ്ഡില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. അങ്കിത റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന റിസോര്‍ട്ടിന്റെ ഉടമ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുല്‍കിതിന്റെ പിതാവ് ബിജെപി നേതാവായ വിനോദ് ആര്യയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കാണാതായി ആറ് ദിവസത്തിന് ശേഷമാണ് അങ്കിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടിലെത്തുന്നവര്‍ക്ക് ”പ്രത്യേക സേവനം” നല്‍കാന്‍ പുല്‍കിത് ആര്യയും മറ്റുള്ളവരും അങ്കിതയെ സമ്മര്‍ദ്ദത്തിലാക്കിയതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു. 

Eng­lish Sum­ma­ry: Anki­ta Bhan­dari mur­der: Rs 25 lakh compensation

You may like this video also

Exit mobile version