അണ്ണാ ഡിഎംകെ നേതൃത്വ തര്‍ക്കത്തില്‍ വീണ്ടും വഴിത്തിരിവ്. ഒ പനീര്‍സെല്‍വത്തിന് അനുകൂലമായ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. എടപ്പാടി കെ പളനിസ്വാമിയുടെ അപ്പീല്‍ ജസ്റ്റിസുമാരായ എം ദുരൈസ്വാമിയും സുന്ദര്‍ മോഹനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതോടെ ജൂലൈ 11ന് പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ എടുത്ത തീരുമാനങ്ങള്‍ വീണ്ടും പ്രാബല്യത്തിലായി.
ജൂലൈയില്‍ നടന്ന ആ യോഗത്തില്‍ പ്രതിപക്ഷ നേതാവ് കെ പളനിസ്വാമിയെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഐഎഡിഎംകെയുടെ ഏക, പരമോന്നത നേതാവെന്ന നിലയിലുള്ള പളനിസ്വാമിയുടെ സ്ഥാനം പുതിയ കോടതി ഉത്തരവോടെ ഉറച്ചിരിക്കുകയാണ് ..
ജൂണ്‍ 23 വരെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവിട്ട ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഓഗസ്റ്റ് 17ലെ ഉത്തരവാണ് ബെഞ്ച് റദ്ദാക്കിയത്. പനീര്‍സെല്‍വം നല്‍കിയ ഹര്‍ജിയില്‍ ജനറല്‍ കൗണ്‍സിലിന്റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി, ജൂണ്‍ 23ന് മുന്‍പുള്ള നില പാര്‍ട്ടിയില്‍ തുടരണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ ഒ പനീര്‍സെല്‍വം പാര്‍ട്ടി കോഓഡിനേറ്ററായും എടപ്പാടി പളനിസാമി പാര്‍ട്ടിയുടെ സഹ കോര്‍ഡിനേറ്ററായും തുടരും.
English Summary:Anna DMK dispute: Madras High Court quashes favorable order
You may also like this video