ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനി പൂണെയിലെ ഉദ്യോഗസ്ഥയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൈണ്ടന്റായി ജോലി നോക്കുകയായിരുന്നു അന്ന.സംഭവത്തില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അമിതമായ ജോലിഭാരത്തെത്തുടര്‍ന്നുണ്ടായ പിരിമുറക്കവും ഉറക്കമില്ലായ്മയുമാണ് അന്നയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.മകളുടെ മരണത്തെക്കുറിച്ച് ഇ.വൈ ഇന്ത്യന്‍ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അന്നയുടെ അമ്മ അയച്ച കത്താണ് സംഭവം പുറം ലോകത്തെത്തിച്ചത്.അമിതമായ ജോലി ഭാരം മൂലം സമയത്ത് ആഹാരം കഴിക്കാന്‍ പോലും അന്നയ്ക്ക് സാധിച്ചിരുന്നില്ല.